“സത്യം നിങ്ങളെ സ്വതന്ത്രരാക്കും”, യോഹന്നാൻ 8:32 (Bible)
ഇത് യേശുക്രിസ്തുവിന്റെ പ്രസിദ്ധമായ ഒരു പ്രസ്താവനയാണ്. ഈ ലേഖനത്തിലൂടെ ഇതിൻറെ അർത്ഥവും ഇത് സ്വീകരിക്കുന്നവരിൽ ഉണ്ടാക്കുന്ന സ്വാധീനവും നമ്മൾക്ക് മനസ്സിലാക്കാൻ ശ്രമിക്കാം.
പശ്ചാത്തലം
ഈ പ്രസ്താവനയുടെ അർത്ഥം മനസ്സിലാക്കാൻ യേശു ഒരു കൂട്ടം യഹൂദന്മാരുമായി നടത്തിയ സംഭാഷണം പരിഗണിക്കേണ്ടതുണ്ട്. തന്നിൽ വിശ്വസിച്ച യഹൂദന്മാരോട് യേശു “എൻറെ വചനത്തിൽ നിലനിൽക്കുന്നുവെങ്കിൽ നിങ്ങൾ വാസ്തവമായി എൻറെ ശിഷ്യന്മാർ എന്ന് അറിയപ്പെടും “സത്യം നിങ്ങൾ അറിയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. എന്നാൽ ഞങ്ങൾ അബ്രഹാമിന്റെ പിന്മുറക്കാർ ആണെന്നും അടിമകളായി ഇരുന്നിട്ടില്ലെന്നും യഹൂദന്മാർ പ്രതികരിച്ചു.
എന്തിൽ നിന്നുള്ള സ്വാതന്ത്ര്യം
ആമേൻ ആമേൻ ഞാൻ നിങ്ങളോട് പറയുന്നു പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു (യോഹന്നാൻ 8:34) പാപം കൊണ്ടുവരുന്ന ആത്മീയ ബന്ധനത്തെയും അതിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെയും യേശു ഇതിലൂടെ എടുത്തു കാണിക്കുന്നു
മനുഷ്യരുടെ പോരാട്ടം
“ഒരു വ്യത്യാസവുമില്ല എല്ലാവരും പാപം ചെയ്തു ദൈവ തേജസ്സ് ഇല്ലാത്തവരായി തീർന്നു” (റോമർ 3:23, Bible). നമ്മുടെ ശ്രമങ്ങൾക്കൊന്നും സ്രഷ്ടാവിൽ നിന്ന് നമ്മെ വേർപിരിക്കുന്ന പാപത്തിന്റെ അടിമത്വത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ കഴിയുകയില്ല നാം പാപത്തിൻ്റ നുഖത്തിൻ കീഴിൽലാണ് എന്ന് ബൈബിൾ പഠിപ്പിക്കുന്നു.
പാപം കൊണ്ടുവരുന്ന നിരവധി ബന്ധനങ്ങൾ
സൃഷ്ടാവായ ദൈവത്തിൻറെ സാമീപ്യം നഷ്ടപ്പെട്ട മനുഷ്യരാശി മറ്റുപല ബന്ധനത്തിലും അകപ്പെട്ടിരിക്കുകയാണ്. പാരമ്പര്യം ,സംസ്കാരം പൂർണരാകാത്തതിലും ലക്ഷ്യം നഷ്ടപ്പെട്ടതിലും ഉള്ള കുറ്റബോധം, മരണത്തെയും മരണശേഷ ജീവിതത്തിന്റെയും ഭയം,ശൂന്യത ,ഒറ്റപ്പെടൽ, സമ്പത്ത്, സുഖം, നന്മ എന്നിവയുടെ അടങ്ങാത്ത ആഗ്രഹം . ഇങ്ങനെ അപൂർണ്ണതയെ പൂർണ്ണമാക്കുവാൻ അവസാനം വരെ നടത്തുന്ന പരിശ്രമങ്ങൾ എങ്ങും എത്താതെ പോകുന്നു.
എന്താണ് സത്യം
വഴിയും സത്യവും ജീവനും ഞാനാകുന്നു എന്ന യേശുവിൻറെ അതുല്യമായ ഈ അവകാശവാദം മറികടയ്ക്കാൻ മറ്റൊരാൾക്കും ഇന്നുവരെ സാധിച്ചിട്ടില്ല പലരും വഴികാട്ടാൻ ശ്രമിച്ചു. ചിലർ സത്യം കണ്ടെത്താൻ ശ്രമിച്ചു .അനേകർ ജീവിതവും അതിൻറെ നിഗൂഢതകളും കണ്ടെത്താൻ ശ്രമിക്കുന്നു. എന്നാൽ യേശുവിനല്ലാതെ ആർക്കും ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്ന പ്രസ്താവിക്കാൻ കഴിഞ്ഞിട്ടില്ല.
ക്രിസ്തുവിൽ ഉള്ള വിശ്വാസം ദൈവത്തിലേക്കുള്ള വഴി
“തൻറെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു “(യോഹന്നാൻ 3:16)
ക്രിസ്തുവിൻറെ ക്രൂശിലെ മരണത്താൽ നമുക്ക് ദൈവത്തിലേക്കുള്ള വഴി തുറന്നു. അവൻറെ ക്രൂശിൽ ചൊരിഞ്ഞ രക്തത്താൽ നമുക്ക് വീണ്ടെടുപ്പ് സാധ്യമാക്കി യേശുക്രിസ്തുവിലുള്ള വ്യക്തിപരമായ വിശ്വാസത്താൽ ദൈവവുമായുള്ള ബന്ധത്തിൽ ജീവിക്കാൻ കഴിയും
യേശുവിനെ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള തെരഞ്ഞെടുപ്പ്
“ഞാൻ തന്നെ പുനരുദ്ധനവും ജീവനും ആകുന്നു“എന്ന് യേശുക്രിസ്തു പ്രസ്താവിച്ചു .യേശുക്രിസ്തു ആകുന്ന സത്യത്തിൽ വിശ്വസിക്കാത്തവർ അവരുടെ പാപങ്ങളിൽ മരിക്കുകയും നിത്യത നഷ്ടപ്പെടുകയും ചെയ്യും. യേശുവിൻറെ പ്രസ്താവന ഒരു പ്രതികരണം ആവശ്യപ്പെടുന്നു ഒരാൾ അവനെ നിരസിക്കയോ സ്വീകരിക്കുകയോ ചെയ്യാം എന്നാൽ അവന്റെ അവകാശവാദം ഒഴിവാക്കുകയോ അവഗണിക്കുകയോ ചെയ്യാൻ കഴിയില്ല.
സത്യം നിങ്ങളെ സ്വതന്ത്രമാക്കും
ഇത് രക്ഷയുടെ സന്ദേശമാണ്. ദൈവത്തിൻറെ സ്നേഹം, ക്ഷമ ,കൃപ എന്നിവയെയും മനുഷ്യർക്ക് ദൈവവുമായുള്ള യോജിപ്പിന് ആവശ്യമായ സത്യത്തെയും കുറിച്ചുള്ളതാകുന്നു. യേശുവിനെ അറിയുകയും അവൻറെ വാക്കുകളിൽ വിശ്വസിക്കുന്നതും സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു .”യേശുവിനെ കൈകൊണ്ട് അവൻറെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു“. യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി ഹൃദയത്തിൽ സ്വീകരിക്കുക എന്ന ഏക രക്ഷാമാർഗ്ഗം അല്ലാതെ മാനവകുലത്തിന് മറ്റൊരു മാർഗവും പാപമോചനത്തിനായി ലോകത്തിൽ ദൈവം നൽകിയിട്ടില്ല. ഈ വചനങ്ങളാൽ ഇന്ന് നിങ്ങളുടെ ഹൃദയവും ജീവിതവും ക്രിസ്തുവിൽ സമർപ്പിച്ച് അവൻറെ പൈതൽ ആകുവാൻ കഴിയും.യേശുവാണ് സത്യം അവനിൽ വിശ്വസിക്കുക അവൻ നിങ്ങളെ സ്വതന്ത്രരാക്കും.